ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതിനായി പണം ആവശ്യപ്പെട്ട രണ്ട് പാര്‍ട്ടി നേതാക്കളെ ആം ആദ്മി പാര്‍ട്ടി പുറത്താക്കി. അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പണം കൈമാറ്റം ചെയ്തിട്ടില്ലെന്നും സീറ്റുമായി ബന്ധപ്പെട്ട സംഭാഷണം മാത്രമേ നടന്നിട്ടുള്ളൂവെന്നും കെജ്രിവാള് വ്യക്തമാക്കി.